KSDLIVENEWS

Real news for everyone

മൻസൂറിന്റെ കൊലപാതകം ; ഷിനോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

SHARE THIS ON

കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ ഡിവൈഎഫ്ഐ  പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ്. അക്രമ സംഭവങ്ങളുണ്ടായ പാനൂർ പെരിങ്ങത്തൂർ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.  അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തകർത്ത പാർട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും എം വി ജയരാജൻ, പി ജയരാജൻ, കെ പി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് സംഘം സന്ദർശിച്ചു. ആക്രമണങ്ങൾ ആസൂത്രിതമാണെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.  സ്ഥിതി ശാന്തമാക്കാന്‍ കലക്ടർ വിളിച്ച സമാധാന യോഗം 11 ന് ചേരും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!