KSDLIVENEWS

Real news for everyone

വീട്ടിൽ നിന്നു പട്ടാപ്പകൽ 14 പവൻ സ്വർണ്ണവും 27,000 രൂപയും കവർന്നു

SHARE THIS ON

കാഞ്ഞങ്ങാട് : വീട്ടുകാർ ആശുപത്രിയിൽ പോയ തക്കത്തിൽ വീടു കുത്തിത്തുറന്ന് പതിനാലേ മുക്കാൽ പവൻ സ്വർണ്ണവും 27,000 രൂപയും കവർന്നു . കാഞ്ഞങ്ങാട് , ആവിക്കര , ഗാർഡൻ വളപ്പിലെ ടി എം ഹസൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത് . ഇന്നലെ ഉച്ചയോടെ ഇദ്ദേഹവും കുടുംബവും വീടുപൂട്ടി മാതാവിന്റെ ചികിത്സയ്ക്കായി മംഗ്ളൂരുവിലെ ആശുപത്രിയിൽ പോയിരുന്നു . രാത്രി എട്ടരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത് . ഇരു നില വീടിന്റെ മുകൾ ഭാഗത്തുള്ള ജലസംഭരണിയോടു ചേർന്നുള്ള വാതിൽ പൊളിച്ചാണ് കവർച്ചക്കാർ അകത്ത് കടന്നത് . കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണ്ണവും പണവും . ഇത് കുത്തിത്തുറന്നാണ് കവർച്ച നടന്നത്തിയത് . ഒരു വള വീട്ടിനുള്ളിൽ വീണ നിലയിലും കാണപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!