കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൂടുതല്‍ ഘടകങ്ങള്‍

കണ്ണൂര്‍:മതേതര വിശാല സഖ്യത്തിന്‍റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍. കോണ്‍ഗ്രസുമായി മുന്നണി ബന്ധം സാധ്യമല്ല. തമിഴ്നാട്, അസം മാതൃകയില്‍ പ്രാദേശിക സഖ്യങ്ങളുടെ ഭാഗമാകാം .
സാമ്ബത്തിക നയം കോണ്‍ഗ്രസ് തിരുത്തണമെന്നും ഉദാരവത്കരണത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഘടകങ്ങള്‍ ആവശ്യപ്പെട്ടു. മതേതര വിശാല സഖ്യത്തിന്‍റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കേരള മാതൃക ദേശീയതലത്തില്‍ എറ്റെടുക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇടതു പരിപാടികള്‍ ശക്തിപ്പെടുത്തലാണ് ബി.ജെ.പിയെ നേരിടാന്‍ ആവശ്യം. ആര്‍.എസ്. എസിനെ നേരിടുന്നത് രാഷ്ട്രീയം മാത്രമല്ല സാംസ്കാരിക ദൗത്യം കൂടിയാണെന്നും അഭിപ്രായമുയര്‍ന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും വ്യക്തമാക്കി.

