KSDLIVENEWS

Real news for everyone

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്: സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റില്‍

SHARE THIS ON

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കരിന്റെ സഹായത്തോടെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.


ഇതേത്തുടര്‍ന്ന് കേസില്‍ സായ് ശങ്കരിനെ ഏഴാം പ്രതിയായി ചേര്‍ത്തിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന ഒന്നാണ്. വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യം നല്‍കാനാണ് സാധ്യത. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ സായ് ശങ്കറിനെ ആ കേസുകളിലും അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!