KSDLIVENEWS

Real news for everyone

ഇമ്രാന്‍ ഖാന്‍ ഇന്നു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; രാജി വച്ചേക്കുമെന്ന് അഭ്യൂഹം

SHARE THIS ON

പാകിസ്താന്‍: പാക് സുപ്രീംകോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളിലാണ് ഇമ്രാന്‍ ഖാന്‍ മുഴുവന്‍ പാര്‍ട്ടി എം.പിമാരോടും തലസ്ഥാനത്തെത്താന്‍ ഇമ്രാന്‍ നിര്‍ദേശിച്ചു. ഇന്ന് വൈകിട്ട് ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.

നാളെ രാവിലെ 10.30ന് ദേശീയ അസംബ്ലി ചേരണമെന്നും അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് പാക് സുപ്രീംകോടതിയുടെ ഉത്തരവ്. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കും മുന്‍പ് ഇന്ന് തന്നെ തലസ്ഥാനത്തെത്താനാണ് പാര്‍ട്ടി എം.പിമാര്‍ക്ക് ഇമ്രാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും മന്ത്രിസഭാ യോഗവും ചേര്‍ന്ന ശേഷം ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യുമെന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചു. ഈ പ്രസംഗത്തില്‍ ഇമ്രാന്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. പാകിസ്താനായി അവസാനപന്തു വരെയും പോരാടുമെന്ന് വീണ്ടും ഇമ്രാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയതാണ് ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ ഉത്തരവും കോടതി റദ്ദാക്കി. അതേസമയം ഭരണകക്ഷിയിലെ അടക്കം കൂടുതല്‍ എം.പിമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാനെ പരാജയപ്പെടുത്തിയ ശേഷം ഭൂരിപക്ഷം തെളിയിച്ച്‌ അധികാരത്തിലേറാം എന്നാണ് പ്രതിപക്ഷത്തിന്‍റെ മോഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!