യുദ്ധവിമാനത്തില്‍ രാഷ്ട്രപതി; സുഖോയ് 30 എം.കെ.ഐയില്‍ പറന്നുയര്‍ന്നത് അസമില്‍ നിന്ന്

ഗുവാഹത്തി: സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്നാണ് രാഷ്ട്രപതി പറന്നത്. വ്യോമസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പറക്കല്‍. മൂന്ന് ദിവസത്തെ അസം സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് രാഷ്ട്രപതി അസമിലെത്തിയത്. റഷ്യ വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഇന്ത്യയില്‍ വിമാനം നിര്‍മിക്കുന്നത്. നേരത്തെ, രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം, രാം നാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍ എന്നിവരും സുഖോയ് യുദ്ധവിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നു. മൂവരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തില്‍ നിന്നാണ് സുഖോയ് യാത്ര നടത്തിയത്.

