KSDLIVENEWS

Real news for everyone

മുംബൈയിൽ സംഗീത നിശയ്ക്കിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു; കാരണം അമിത മദ്യപാനം

SHARE THIS ON

മുംബൈ∙ മുംബൈയിലെ എൻഎസ്‍‍സിഐ ഡോമിൽ നടന്ന സംഗീത  നിശയ്ക്കിട 28കാരനായ  നിയമ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. വൃഷഭ് ഗംഗുര്‍ഡെ എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. 

സംഗീത നിശ ആസ്വദിച്ച് കൊണ്ടിരിക്കെയാണ് വൃഷദ് കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായ മദ്യപാനമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൃഷഭ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

സംഗീത നിശയിൽ 31കാരിയായ ഒരു യുവതിയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മദ്യവും എനർജി ഡ്രിങ്കും കഴിച്ചതിനു പിന്നാലെയാണ് യുവതിയ്ക്ക് അസ്വസ്ഥതയുണ്ടായത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

error: Content is protected !!