ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം, പുല്‍വാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളില്‍ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയായിരുന്നു ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ സോദാറില്‍ ഭീകരര്‍ തമ്ബടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷസേന വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. സുരക്ഷസേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കര്‍ തീവ്രവാദികളെ സൈന്യം വധിച്ചു. തുടര്‍ന്ന് പുല്‍വാമയിലും ഹന്ദ്വാരയിലും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പുല്‍വാമയില്‍ രണ്ടു ഭീകരരെ കൂടി സുരക്ഷസൈന്യം വധിച്ചു.

