KSDLIVENEWS

Real news for everyone

കൊടൈക്കനാലില്‍ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടും

SHARE THIS ON

കൊടൈക്കനാല്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതേസമയം, ജനബാഹുല്യം കാരണം അധികൃതര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് ഇവിടേക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിത്തുടങ്ങിയത്. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന് കീഴിലുള്ള ബ്രൈന്‍റ് പാര്‍ക്ക്, ചെട്ടിയാര്‍ പാര്‍ക്ക്, റോസ് പാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അടുത്ത ഉത്തരവ് വരുന്നതുവരെ തല്‍ക്കാലികമായി അടച്ചിടാനാണ് തീരുമാനം. സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, ഏര്‍ക്കാട് തുടങ്ങിയ ഹില്‍സ്റ്റേഷനുകളിലേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!