KSDLIVENEWS

Real news for everyone

ആ മാങ്ങാ മധുരം മായില്ല,
മൊഗ്രാൽ പുത്തൂരിലെ നാട്ടുമാവിനെ സംരക്ഷിക്കാൻ പഞ്ചായത്തും കെ വി കെ യും കൈകോർക്കുന്നു

SHARE THIS ON

മൊഗ്രാൽ പുത്തൂർ ! പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള അപൂർവ്വ ഇനം മാവിനെ സംരക്ഷിക്കാൻ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തും സി പി സി ആർ ഐ കൃഷി വിജ്ഞാന കേന്ദ്രവും കൈകോർക്കുന്നു,
വിവിധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും നാട്ടുമാങ്ങാ പ്രേമികളും ഇതിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു, പഞ്ചായത്ത് പ്രസിഡണ്ടിനോടും കെ വി കെ അധികൃതരോടും പലരും ഇതിനായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു, ഇതിൻ്റെ തനത് കായ്ഫലം എങ്ങനെ നിലനിർത്താനാവും എന്നതിനെ കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ സി പി സി ആർ ഐ , കെ വി കെ ഹെഡ് ടി എസ് മനോജ് കുമാർ, സീനിയർ ടെക്ക്നിക്കൽ ഓഫീസർ കെ മണികൺടൻ, ടെക്ക്നിക്കൽ ഓഫീസർ കെ കൃഷ്ണൻ നായിക്ക് എന്നിവർ ചർച്ച ചെയ്തു, കെ വി കെ യുടെ ഭാഗത്ത് നിന്നും ഈ മാങ്ങാ മധുരം നിലനിർത്താൻ എല്ലാവിധ സഹായവും ഉറപ്പു നൽകി, തനതു കായ്ഫലം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തളാന്ന് നടത്തുന്നത്, പഞ്ചായത്തംഗം കെ ബി നിസാർ, സന്നദ്ധ പ്രവർത്തകരായ മാഹിൻ കുന്നിൽ, ഹസീബ് ചൗക്കി, അസീർ മടം എന്നിവർ സംബന്ധിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!