എനിക്ക് രാഷ്ട്രീയമില്ല; എളമരം കരീം ഞാന്‍ ബഹുമാനിക്കുന്ന നേതാവ്’: പി.ടി.ഉഷ

കോഴിക്കോട്∙ തനിക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിംപ്യൻ പി.ടി.ഉഷ. രാജ്യസഭാ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണ്. സ്പോര്‍ട്സ് ജീവവായുവാണ്, സ്പോര്‍ട്സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി.ടി.ഉഷ പറഞ്ഞു.
എളമരം കരീമിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, എളമരം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി.ടി.ഉഷ പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ഉഷ വാര്‍ത്താസമ്മേളനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ചു ചെയ്ത ട്വീറ്റിൽ വളരെയധികം സന്തോഷമുണ്ടെന്നും ഉഷ പറഞ്ഞു.

