KSDLIVENEWS

Real news for everyone

ചിന്തന്‍ ശിബിറിലെ പീഡനാരോപണം: സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍

SHARE THIS ON


തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിലെ പീഡനാരോപണ പരാതിയില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടില്ലെന്ന് ഷാഫി പറഞ്ഞു. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് യുവതി നല്‍കിയ പരാതിയില്‍ പീഡനശ്രമം സംബന്ധിച്ച് പ്രതിപാദിച്ചിട്ടില്ലെന്നാണ് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അറിയിച്ചിരിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിക്ക് പോലീസിനെ സമീപിക്കുന്നതിലോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെയോ ജില്ലാ ഘടകത്തിന് മുന്‍പാകെയോ മറ്റേതെങ്കിലും പാര്‍ട്ടി ഘടകത്തിലോ പരാതി നല്‍കുന്നതിനോ ഒരു തരത്തിലുമുള്ള തടസ്സവും സൃഷ്ടിക്കില്ല, ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസിനെ സമീപിക്കാനുള്ള മുഴുവന്‍ നിയമസഹായവും ധാര്‍മികമായും നിയമപരമായും യുവതിക്ക് നല്‍കും. സംഘടയ്ക്കകത്തുനിന്ന് പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനുമുള്ള എല്ലാ പിന്തുണയും നല്‍കും. ഇക്കാര്യം യുവതിയെ അറിയിക്കാനും ശ്രമിച്ചിച്ചിട്ടുണ്ട്, ഷാഫി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!