KSDLIVENEWS

Real news for everyone

വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസ്; പ്രധാന പ്രതി ആദം അലി പിടിയില്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ആദമിനെ പൊലീസ് പിടി കൂടിയത്. പ്രതി കേരളം വിട്ടതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ആദം അലി ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പ്രതി കിണറ്റിലിടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തില്‍ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.

അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടില്‍ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!