അസ്മാബി ഫൗണ്ടേഷൻ്റെ പ്രവർത്തനം മാതൃകാപരം: എ കെ എം അഷ്റഫ് എം എൽ എ

കാസർഗോഡ്: ജീവകാരുണ്യ പ്രവർത്തനവും, വിദ്യഭ്യാസ പ്രവർത്തനവും നടത്തി വരുന്ന ദുബായ് അസ്മാബി ഫൗണ്ടേഷൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു. ദുബായ് അസ്മാബി ഫൗണ്ടേഷൻ മെട്രോ ന്യൂസ് കാസർക്കോഡുമായി സഹകരിച്ച് ജില്ലയിലെ മികച്ച കായിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് കാസർക്കോഡ് ഹോട്ടൽ സിറ്റി ടവറിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.അഷ്റഫ് കർള അദ്ധ്യക്ഷത വഹിച്ചു.എം.ഖമറുദ്ധീൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള, ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് താരം അലി പാദാർ, കേരള മുൻ രജ്ഞി താരം കെ.ചന്ദ്രശേഖര, നിർധനരായ വിദ്യാർത്ഥികൾക്കായി കാസർക്കോഡ് മുതൽ തിരുവനന്തപുരം വരെ കാൽ നടയാത്ര നടത്തിയ അസ്ലം ടി.പി, മുജീബ് റഹ്മാൻ, കാസർക്കോഡ് ക്രിക്കറ്റിൻ്റെ ഭാവി പ്രതീക്ഷകളായ ഫർഹാൻ ടി.കെ, മൊയ്തീൻ ഫർദാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.മജീദ് കോളിയാട്, മൊയ്തു ആരിക്കാടി, അസ്ലം ചോക്ലേറ്റ്, റഹ്മാൻ തൊട്ടാൻ, ഷഫീഖ് ബാച്ചിലേർസ്, ഷരീഫ് സാഹിബ്,ഉമേഷ്, നവാസ് അൽഫ, അശ്റഫ് ടി,സിറാജ് എം.എം, അബ്ദുൽ ഖാദർ സേട്ട്, അശ്റഫ് തെരുവത്ത്, മുനീർ തെരുവത്ത് സംബന്ധിച്ചു.ഹസ്സൻ പതിക്കുന്നിൽ നന്ദി പറഞ്ഞു.

