KSDLIVENEWS

Real news for everyone

മെക്സിക്കോയിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; ഉരുള്‍ പൊട്ടലുണ്ടാവുകയും പാറകള്‍ പതിക്കുകയും ചെയ്തു, സുനാമി മുന്നറിയിപ്പ് നല്‍കി യുഎസ്

SHARE THIS ON

മെക്‌സികോ സിറ്റി: മെക്‌സികോയിലെ ഗറിറോ സംസ്ഥാനത്തിലെ അകാപുല്‍കോ നഗരത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയെന്ന് മെക്‌സികോ അധികൃതര്‍ അറിയിച്ചു. അതേസമയം അകാപുല്‍കോയില്‍ നിന്ന് 17 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്നും റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജികല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് യു എസ് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ലോസ് ആര്‍ഗാനോസ് ഡി സാന്‍ അഗസ്റ്റോണിന് ഏകദേശം 2.5 മൈല്‍ കിഴക്ക്-വടക്ക് കിഴക്കും പസഫിക് കോസ്റ്റ് ബീച് റിസോര്‍ട് നഗരമായ അകാപുല്‍കോയില്‍ നിന്ന് 8 മൈല്‍ അകലെയാണ് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ പറയുന്നു. ഭൂകമ്പത്തിന്റെ ആഴം 7.8 മൈല്‍ ഭൂമിയില്‍ വ്യാപിച്ചതായും സര്‍വേയില്‍ പറയുന്നു.




ഭൂകമ്പത്തില്‍ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചോ എന്നതിനെ സംബന്ധിച്ച് നിലവില്‍ റിപോര്‍ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ഉരുള്‍ പൊട്ടലുണ്ടാവുകയും പാറകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. എന്നാല്‍, ഗുരുതരമായ നാശ നഷ്ടം നഗരത്തിലുണ്ടായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മെക്‌സികോ സിറ്റി മേയര്‍ ക്ലൗഡിയ ഷെയിന്‍ബാം പറഞ്ഞു.

1985 സെപ്റ്റംബര്‍ 19 ന് മെക്സികോ സിറ്റിയില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. 2017 ലും വന്‍ ഭൂചലനം മെക്സികോയെ 370 പേര്‍ മരിച്ച ദുരന്തമായി ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!