വാലിൽ പിടിച്ചു വലിച്ചതും പത്തിവിരിച്ച് പുറത്തേക്ക് വന്നത് കൂറ്റൻ രാജവെമ്പാല, വിഡിയോ കാണാം

പാമ്പുകളെ പിടിക്കുക എന്നത് ഏറെ വൈദഗ്ധ്യവും പരിചയവും ആവശ്യമുള്ള ജോലിയാണ്. ചെറിയ ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തിയേക്കാം. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ദക്ഷിണ കന്നഡ ജില്ലയിൽ ഇപ്പോൾ പാമ്പു ശല്യം രൂക്ഷമാണ്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാൻ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റൻ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

