KSDLIVENEWS

Real news for everyone

കാട്ടാനകളുടെ ആക്രമണം തടയാൻ അടിയന്തിര നടപടി വേണം : എൻ എ നെല്ലിക്കുന്ന് എംഎൽഎ

SHARE THIS ON

കാസർകോട് : ജില്ലയിൽ രൂക്ഷമായി കാട്ടാനശല്യം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനോടാവശ്യപ്പെട്ടു . വന്യമൃഗശല്യം മൂലം ജനങ്ങളും കർഷകരും കടുത്ത ദുരിതമനുഭവിക്കുകയാണെന്നു നിവേദനത്തിൽ പറഞ്ഞു . കാറഡുക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പത്തോളം കാട്ടാനകളിറങ്ങിയിരുന്നു . പകൽ നേരങ്ങളിൽ പോലും ആനകൾ നാട്ടിലിറങ്ങി സ്വരവിഹാരം നടത്തുന്നു . അടുത്തിടെ കലക്ട്രേറ്റിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എം എൽ എ മാർ കാട്ടാനശല്യത്തെ കുറിച്ച് വിവരിച്ച കാര്യം നിവേദനത്തിൽ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി . കൊട്ടുംകുഴി , പാനൂർ , കർമ്മംതൊടി , എരിഞ്ചേരി , കൊളത്തുങ്കാൽ , അടക്കേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് വൻതോതിൽ കൃഷിനാശമുണ്ടായതായും കർഷകരെ രക്ഷിക്കാനും അവർക്ക് അർഹമായ സാമ്പത്തിക സഹായം നൽകാനും നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!