മികച്ച അധ്യാപികയ്ക്കുള്ള ഗുരുവന്ദനം അവാർഡ് നേടിയ
സുഹൈല ടീച്ചറെ
ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ആദരിച്ചു

ചൗക്കി : മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊററൈസൻ സംസ്ഥാന തലത്തിൽ മികച്ച ഏഴ് അധ്യാപകർക്ക് നൽകിയ ഗുരു വന്ദനം അവാർഡിൽ ഒരാളായ ചൗക്കി അർജാൽ സ്വദേശിനിയും പെരിയടുക്ക എംപി ഇന്റർനാഷണൽ സ്കൂൾ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സയൻസ് അധ്യാപികയായ സുഹൈല ടീച്ചർക്ക് സ്വവസതിയിൽ ചെന്നു കൊണ്ട്.
ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ആദരവ് നൽകി.
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ഭാരവാഹിയായ തഹ്സി മൂപ്പയുടെ ഭാര്യയാണ് സുഹൈല ടീച്ചർ.
ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് മൊയ്ദു ഉപഹാരം കൈമാറി ആദരിച്ചു.
കൂടെ ജിസിസിലെയും നാട്ടിലുള്ള പ്രവർത്തകരായ
നാസർ ചൗക്കി,, കരീം ചൗക്കി, നസീർ കല്ലങ്കൈ,, സമീർ KK പുറം, ചാച്ചു ചൗക്കി, സിനാൻ ചൗക്കി, മൂസാ ബാസിത്ത്, ബഷീർ മൂപ്പ
ചടങ്ങിൽ സംബന്ധിച്ചു

