ആറ് കോടിയുടെ ഫെലോഷിപ്പ്; മലയാളി ഗവേഷണ വിദ്യാര്‍ഥി ഇഹ്സാന്‍ ഇന്ന് യുഎസിലേക്ക് പറക്കും

സ്വദേശിയായ ഇഹ്സാനുൽ ഇഹ്തിസാമിനാണ് ഫെലോഷിപ്പ് ലഭിച്ചത്.
ജാമിയ മിലിയ കേന്ദ്ര സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയാണ് ഇഹ്സാൻ ഷിക്കാഗോയിലേക്ക് പിഎച്ച്ഡി ചെയ്യാനായി തിരിക്കുന്നത്.
സൗത്ത് ഏഷ്യൻ ലാഗ്വേജസ് ആൻഡ് സിവിലൈസേഷൻ വകുപ്പിലാണ് ഇഹ്സാൻ ഗവേഷണം നടത്തുക. ഫെബ്രുവരിയിലാണ് ഫെലോഷിപ്പിന് അർഹനായി ഷിക്കാഗോ സർവകലാശാലയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.
സൗത്ത് ഏഷ്യൻ ലാഗ്വേജസ് ആൻഡ് സിവിലൈസേഷനിൽ ഈ വർഷം ഇഹ്സാനും ഒരു യുഎസ് വിദ്യാർഥിക്കുമാണ് ഷിക്കാഗോ സർവകലാശാല ഫെലോഷിപ്പ് നൽകിയിട്ടുള്ളത്.
മഞ്ചേരി കാരക്കുന്ന് തൃക്കലങ്ങോട് ഹാജിയാർ പടിയിലെ സുലൈമാൻ-സുഹറ ദമ്പതികളുടെ മകനാണ് ഇഹ്സാനുൽ ഇഹ്തിസാം. രണ്ടു സഹോദരങ്ങളുണ്ട്. എൽകെജി മുതൽ പത്താം ക്ലാസ് വരെ ഇഹ്സാന്റെ പഠനം കാരക്കുന്നിലെ അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു.
ഇരിങ്ങല്ലൂർ മജ്മഅ് എന്ന സ്ഥാപനത്തിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പൂർത്തിയാക്കിത്. ഡൽഹി ജാമിയ മില്ലിയയിലായിരുന്നു ബിരുദ പഠനം നടത്തിയത്. ജെഎൻയുവിൽ പി.ജിയും പൂർത്തിയാക്കി. പിതാവ് സുലൈമാൻ ചായക്കട നടത്തുകയാണ്.
എംഎസ്എഫ് ജെഎൻയു യൂണിറ്റ് ട്രഷററായിരുന്ന ഇഹ്സാൻ എസ്എസ്എഫിലും പ്രവർത്തിച്ചുട്ടുണ്ട്

