KSDLIVENEWS

Real news for everyone

പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങള്‍ പാടില്ല; കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സര്‍ക്കുലര്‍

SHARE THIS ON

കാസർകോട്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർകോട് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. വൈസ് ചാൻസിലർ പ്രൊ. എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ സർവകലാശാലയിലെ വകുപ്പ് മേധാവി സംഘപരിവാറിനെയും ആർഎസ്എസിനേയും വിമർശിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!