KSDLIVENEWS

Real news for everyone

സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി ടി വി കെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി

SHARE THIS ON

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടി വി കെ)ത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. എല്ലാവരും സമന്മാരെന്ന തത്വത്തിലായിരിക്കും പാര്‍ട്ടി മുന്നോട്ട് പോകുകയെന്ന് വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും. സമ്മേളനം നടത്താന്‍ അനുമതി തേടി ടി വി കെ നല്‍കിയ കത്ത് പോലീസ് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെക്കുകയായിരുന്നു. ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ സമ്മേളനനം സംഘടിപ്പിക്കാനാണ് പാര്‍ടി ഒരുങ്ങുന്നത്.

ടി വി കെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വിജയ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ ആദ്യ വാതില്‍ തുറന്നുവെന്നും പറഞ്ഞു. ടി വി കെക്ക് ആശംസ അറിയിച്ച് ഡി എം കെ സഖ്യത്തിലുള്ള വി സി കെ നേതാവ് തിരുമാവളന്‍ എം പി രംഗത്ത് വന്നത് തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വി സി കെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് അഭ്യൂഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!