കോവിഡ് ബാധിച്ച് മുൻ എംഎൽഎ.എം നാരായണൻ അന്തരിച്ചു

കൊച്ചി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മരിച്ചത്.
ദീഘകാലം സിപിഐഎം ഏരിയ കമ്മറ്റി സെക്രട്ടറിയായിരുന്നു നാരായണന്‍. രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായി. നിലവില്‍ കുഴല്‍മന്ദം സിപിഎം ഏരിയ കമ്മിറ്റിയംഗമാണ്.

