KSDLIVENEWS

Real news for everyone

പൂക്കോയ തങ്ങൾ ഒളിവിലെന്ന് ; അന്യേഷണ സംഘത്തിന് മുമ്പിൽ ഹാജരായില്ല
ഫാഷൻ ഗോൾഡ് തട്ടിപ്പ് ; എംഡി പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവും , തെരച്ചിൽ തുടരുന്നു

SHARE THIS ON

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി എം ഡി പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും. നേരത്തെ എസ് പി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പൂക്കോയ തങ്ങള്‍ അതിന് തയ്യാറായിരുന്നില്ല. ഒളിവില്‍ പോയ തങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം, കമറുദീന്‍ അറസ്റ്റിലായതിന് ശേഷവും പൊലീസില്‍ പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 117 ആയി. ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങി അടച്ചുപൂട്ടുന്നതു വരെയുള്ള 16 വര്‍ഷം കൊണ്ട് കോടികളാണ് ഇവിടേക്ക് നിക്ഷേപമായി എത്തിയത്. ഇതില്‍ പയ്യന്നൂര്‍ ശാഖയില്‍നിന്ന് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് കിലോക്കണക്കിന് സ്വര്‍ണവും വജ്രാഭരണങ്ങളും കടത്തിയതായാണ് സൂചന. നിക്ഷേപകരുടെ പണം ഉപയോഗിച്ച്‌ ബംഗളൂരുവില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതില്‍ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആരോപണം ഉയരുന്നുണ്ട്. ഫാഷന്‍ ഗോള്‍ഡിന്‍റെ എം ഡി പൂക്കോയ തങ്ങളും ഒരു മകനും ചേര്‍ന്ന് വ്യാപകമായി സ്വത്തുവകകള്‍ കൈക്കലാക്കിയെന്നും പരാതി ഉയരുന്നു. കമറുദീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ടി കെപൂക്കോയ തങ്ങളോട് എസ്പി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ഭയന്ന് മടങ്ങിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!