ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരിൽ 4 മലയാളി ഡോക്ടർമാർ , 1000 ഇന്ത്യക്കാർ

ചെന്നൈ: യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ നാല് മലയാളി ഡോക്ടര്‍മാര്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ആയിരത്തില്‍ അധികം ഇന്ത്യക്കാര്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. മലയാളികള്‍ ഉള്‍പ്പെടെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ച ഏഴ് ഡോക്ടര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
പ്രഫ ടി ജേക്കബ് ജോണ്‍, ഡോ കെ എസ്ജേ ക്കബ്, പ്രഫ വേദാന്തം രാജശേഖര്‍, പ്രഫ ഗഗന്‍ദീപ് കാങ്, പ്രഫ അലോക് ശ്രീവാസ്തവ, ഡോ പ്രതാപ് തര്യന്‍, ഡോ കുര്യന്‍ തോമസ് എന്നിവര്‍ക്കാണ് നേട്ടം. പകര്‍ച്ചവ്യാധി, ക്ലിനിക്കല്‍ വൈറോളജി, വാക്സിനോളജി, എപ്പിഡിമിയോളജി എന്നിവയില്‍ രാജ്യത്ത് തന്നെ മികവ് തെളിയിച്ച വ്യക്തിയാണ് ഡോ. ജേക്കബ് ജോണ്‍. രാജ്യത്തെ ആദ്യത്തെ വൈറോളജി ലബോറട്ടറി സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയ അദ്ദേഹം ആലുവ സ്വദേശിയാണ്.
മനോരോഗ വിദഗ്ധനാണ് ഡോ പ്രതാപ് തര്യന്‍. ഒട്ടേറെ വിദേശ മെഡിക്കല്‍ സംഘടനകളുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ കുര്യന്‍ തോമസ് തിരുവനന്തപുരം സ്വദേശിയാണ്. നിലവില്‍ പുതുച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജനറല്‍ മെഡിസിന്‍ വകുപ്പ് മേധാവി.
തൃശൂര്‍ സ്വദേശിയാണ്സൈ സൈക്യാട്രി വിഭാഗം പ്രഫസറായിരുന്ന ഡോ കെ എസ് ജേക്കബ്. മാനസികാരോഗ്യം, രോഗം എന്നിവയില്‍ സംസ്കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ജേക്കബ് ജോണ്‍, കുര്യന്‍ തോമസ്, പ്രതാപ് തര്യന്‍, കെ എസ് ജേക്കബ് എന്നിവര്‍ നിലവില്‍ സിഎംസിയില്‍ നിന്നു വിരമിച്ചു

