KSDLIVENEWS

Real news for everyone

ഐസ്ക്രീം പ്രിയനായ ജോ ബൈഡൻ ; പുതിയ അമേരിക്കൻ പ്രസിഡന്റിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങൾ

SHARE THIS ON

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റാകാനുളള ഓട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി വൈറ്റ് ഹൗസിലേക്ക് എത്തുകയാണ് ജോ ബൈഡന്‍. അരനൂറ്റാണ്ടോളം കാലം അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ബൈഡന്‍. 1972ലാണ് ആദ്യമായി സെനറ്റിലേക്ക് ബൈഡന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം ആറ് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 36 വര്‍ഷമാണ് യു എസ് സെനറ്റില്‍ അദ്ദേഹം അംഗമായിരുന്നത്. പൊതു ജീവിതത്തില്‍ തിളങ്ങിയ ബൈഡന്റെ വ്യക്തി ജീവിതത്തെപ്പറ്റിയും അദ്ദേഹത്തിന്റെ താത്‌പര്യങ്ങളെപ്പറ്റിയും ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. ഇപ്പോള്‍ ജോ ബൈഡനെപ്പറ്റി അറിയേണ്ട 11 കാര്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ പങ്കിട്ടിരിക്കുകയാണ്.  സ്‌കൂള്‍ പഠന കാലത്ത് നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോ ബൈഡന്‍.

 രണ്ട് ജര്‍മ്മന്‍ ഷേപ്പേര്‍ഡ് നായകള്‍ ബൈഡന് സ്വന്തമായുണ്ട്. ചാംപ്, മേജര്‍ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ ഒരു വലിയ കാര്‍ പ്രേമിയായ ബൈഡന്‍ 1967ല്‍ പിതാവ് സമ്മാനിച്ച കോര്‍വെറ്റ് സ്റ്റിംഗ്രെ കാറുകള്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു.

 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിയമം എഴുതി തയ്യാറാക്കിയ വ്യക്തി.

 1972 ഡിസംബറില്‍ ബൈഡന്റെ ഭാര്യ നിലിലിയയും അവരുടെ ഒരു വയസുളള മകള്‍ അമിയും റോഡപകടത്തില്‍ കൊല്ലപ്പെട്ടു. മക്കളായ ബ്യൂ, ഹണ്ടര്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

 വാഹനാപകടത്തില്‍ ഭാര്യയുടേയും മകളുടേയും മരണത്തിന് ശേഷം മകന്റെ ആശുപത്രി കിടക്കയുടെ അരികില്‍ നിന്നാണ് ജോ ബൈഡന്‍ സെനറ്റിലേക്ക് സത്യപ്രതിജ്ഞ ചെയ്‌തത്.

 സംസാരിക്കാന്‍ വിക്ക് പലപ്പോഴും വിലങ്ങുതടിയായതിനാല്‍ അത് മറികടക്കാന്‍ പ്രശസ്‌തരായ കവികളുടെ കവിതകള്‍ മനപ്പാഠമാക്കി പ്രസംഗ വേദികളില്‍ ബൈഡന്‍ അത് ചൊല്ലുമായിരുന്നു. 29ആം വയസില്‍ അമേരിക്കയുടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം

 അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കനായ പ്രസിഡന്റാണ് ബൈഡന്‍. ജോണ്‍ എഫ് കെന്നഡിയായിരുന്നു ആദ്യത്തെ കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ്. വൈറ്റ് ഹൗസില്‍ എട്ടു വര്‍ഷകാലം ഒബാമയും ജോബൈഡനും അവരുടെ ജോലികളില്‍ തിരക്കിലായിരുന്നു. എന്നിരുന്നാലും ഉച്ചഭക്ഷണ സമയം ഒരുമിച്ച്‌ ചെലവഴിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു.

 ഐസ്ക്രീം വളരെയധികം ഇഷ്‌ടപ്പെടുന്ന ജോ ബൈഡന്റെ ഇഷ്‌ടപ്പെട്ട ഫ്ളേവര്‍ ചോക്ലേറ്റാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!