KSDLIVENEWS

Real news for everyone

ഹജ്ജ് : പ്രായപരിധി 65 വയസ്സ് ; കുട്ടികളെ അനുവദിക്കില്ല ; അപേക്ഷകൾ ഡിസംബർ പത്തുവരെ

SHARE THIS ON

കൊച്ചി: ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങളോടെ 2021​ലെ ​ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. കോ​വി​ഡ്​ സാഹചര്യം മുന്‍നിര്‍ത്തി 18നും 65 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ര്‍ മാ​ത്ര​മാ​ണ്​ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാന്‍ അവസരമുള്ളത്. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സൗ​ദി അ​റേ​ബ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​കും അ​ന്തി​മ​ന​ട​പ​ടി​ക​ള്‍.

45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്​​ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും 65 വ​യ​സ്സാ​ണ്​ പ്രാ​യ​പ​രി​ധി. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തേണ്ടത്. ​ഒരു ക​വ​റി​ല്‍ പ​ര​മാ​വ​ധി മൂ​ന്ന്​ പേ​ര്‍​​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ന്‍ പാ​ടു​ള്ളൂ. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ http://www.hajcommittee.gov.in വെ​ബ്സൈ​റ്റി​ലും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ http://www.keralahajcommittee.org വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷ​സൗ​ക​ര്യമുണ്ട്. ഡി​സം​ബ​ര്‍ പ​ത്തു​വ​രെ​യാ​ണ്​ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ര്‍ അ​പേ​ക്ഷ​യും ഒ​റി​ജി​ന​ല്‍ പാ​സ്പോ​ര്‍ട്ടും അ​ഡ്വാ​ന്‍സ് തു​ക​യ​ട​ച്ച ര​സീതും, മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. ഹ​ജ്ജ്​ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രം കു​റ​ച്ചി​ട്ടു​ണ്ട്. ഹ​ജ്ജ്​ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നാ​ലാണിത്. കേ​ര​ളം, ത​മി​ഴ്​​നാ​ട്​, ല​ക്ഷ​ദ്വീ​പ്​, മാ​ഹി, അ​ന്ത​മാ​ന്‍ നി​ക്കോ​ബാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക്​ കൊ​ച്ചി​യാ​ണ്​ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!