KSDLIVENEWS

Real news for everyone

ബൈഡന്റെ വിജയം ; വാർത്ത പങ്കുവയ്ക്കുന്നതിനിടെ ലൈവിൽ വിങ്ങിപ്പൊട്ടി അവതാരകൻ

SHARE THIS ON

വാഷിംഗ്ടണ്‍: നാലു ദിവസങ്ങള്‍ നീണ്ട ആകാംഷകള്‍ക്കൊടുവില്‍ ശനിയാഴ്ചയാണ് യി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. രാജ്യത്തിന്റെ ആവേശം പകര്‍ന്ന നിരവധി നിമിഷങ്ങളില്‍ ഒന്നാണ് ബൈഡന്‍റെ വിജയ വാര്‍ത്ത പങ്കുവയ്ക്കുന്നതിനിടെ അവതാരകന്‍ വിങ്ങിപ്പൊട്ടിയത്.

സി‌എന്‍‌എന്‍ അവകാരകന്‍ ആന്റണി കപേല്‍ “വാന്‍” ജോണ്‍സാണ് ബൈഡന്റെ വിജയത്തെ കുറിച്ചുള്ള ബ്രേക്കിംഗ് വാര്‍ത്തയുടെ ലൈവിനിടെ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയത്. വിങ്ങിപ്പൊട്ടുക മാത്രമല്ല, അദ്ദേഹത്തിന്റെ ശബ്ദം ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു രക്ഷകര്‍ത്താവാകുന്നത് എളുപ്പമായിരിക്കുന്നു. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമാണ് പ്രധാനം എന്ന് പറയുന്നത് എളുപ്പമായിരിക്കുന്നു.ഒരു നല്ല വ്യക്തിയാവുക എന്നുളളതാണ് പ്രധാനം.’ വാക്കുകള്‍ ഇടറി കണ്ണീര്‍ തുടച്ചുകൊണ്ട് വാന്‍ പറഞ്ഞു. ഈ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് ഇതിന്റെ വീഡിയോ വാന്‍ ജോണ്‍സ് ട്വിറ്ററില്‍ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!