അച്ചടക്കം പാലിക്കണം; വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും വന്നിരിക്കുന്നത്. ഇതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രവർത്തകർക്ക് അച്ചടക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് തേജസ്വി യാദവിന്റെ പാർട്ടി.null
പടക്കം പൊട്ടിക്കുകയോ എതിരാളികളെ കയ്യേറ്റം ചെയ്യുകയോ വഴിക്കിടനോ ചെല്ലരുത്, ആർജെഡി മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് ആർജെഡിയുടെ നിർദേശം.
‘നവംബർ പത്തിന് വോട്ടെണ്ണൽ നടക്കും. ഫലം എന്തായാലും നാം നന്നായി പെരുമാറണം. സമാധാനം നിലനിർത്തണം. ഒരു പ്രവർത്തകനും നിറങ്ങൾ, പടക്കം മുതലായവ ഉപയോഗിക്കരുത്. വിജയാവേശത്തിൽ അച്ചടക്കം മറക്കരുത്’ ആർജെഡി ട്വിറ്ററിൽ കുറിച്ചു. ജനങ്ങളുടെ ഉന്നമനവും ജനങ്ങളുടെ സൗകര്യവുമാണ് നമ്മുടെ രാഷ്ട്രീയം അതിനെ തിരഞ്ഞെടുപ്പ് ഫലം ബാധിക്കരുതെന്നും മറ്റൊരു ട്വീറ്റിൽ ആർജെഡി വ്യക്തമാക്കി.
ലാലുപ്രസാദ് യാദവിന്റെയും റാബ്റി ദേവിയുടേയും ഭരണകാലത്ത് ബിഹാർ ക്രമസമാധന പ്രശ്നങ്ങളിൽ ശ്രദ്ധ നേടിയെന്ന് ബിജെപിയും ജെഡിയുവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തേജസ്വി യാദവിന്റെ മുന്നറിയിപ്പ്.null

