ജോ ബൈഡന് ആശംസ നേർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് ആശംസകൾ നേർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങൾ ജോ ബൈഡനെ ഇഷ്ടപ്പെടുന്നു, ലോകസമാധാനത്തിനും മത വ്യത്യാസമില്ലാതെ എല്ലാവിഭാഗം ആളുകളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനും ബൈഡന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുസ്ലിം രാഷ്ട്രങ്ങളുമായി ഊഷ്മളമായ ബന്ധം ഉണ്ടാക്കാനും അഭയാർഥികളുടെ കാര്യം അനുഭാവപൂർവം പരിഗണിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു,ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് വേണ്ടി ബൈഡനും മന്ത്രിസഭക്കും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. കലുഷിതമായ ലോകത്തിന് ശാന്തി നൽകാൻ ബൈഡന് സാധിക്കട്ടെ എന്നും കാന്തപുരം , ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം ആശംസ പങ്കുവെച്ചത്.

