തൃശ്ശൂർ വെടിക്കെട്ട് അപകടം: ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് എം.എ. യൂസഫലി

ദുബായ്: തൃശ്ശൂർ വെടിക്കെട്ട് അപകടത്തിന് ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപാ വീതം നൽകുമെന്നും എം.എ. യൂസഫലി അറിയിച്ചു.
തൃശൂർ ജില്ലാ കലക്ടർ മുഖേന സഹായം കൈമാറും. ദുരന്തം ഞെട്ടിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും എം.എ. യൂസഫലി പ്രസ്താവനയിൽ അറിയിച്ചു.

