KSDLIVENEWS

Real news for everyone

യുപിയിൽ വീണ്ടും ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കരിമ്പിൻ തോട്ടത്തിൽ

SHARE THIS ON

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്തിലെ മധോടണ്ട ഗ്രാമത്തില്‍ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ കരിമ്ബിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ചില ചടങ്ങുകള്‍ നടന്നിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീടാണ് മൃത​ദേഹം കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്.

കുട്ടിയുടെ വായില്‍ കരിമ്ബ് കഷണം കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്പി ജയ്പ്രകാശ് സിങ് പറഞ്ഞു. സംഭവത്തില്‍ കൊലപാതക, ബലാത്സംഗ കുറ്റങ്ങളും പോക്സോ വകുപ്പുകളും ചേര്‍ത്ത് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!