കോട്ടയത്ത് കനത്ത കാറ്റ് ; വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ വീണു

കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റില്‍ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. കോട്ടയം കുമരകം കൈപ്പുഴമുട്ടിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ മഴയോടൊപ്പം കാറ്റും വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നാലു കാറുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
ഇതേ തുടര്‍ന്ന് കുമരകം-വൈക്കം റൂട്ടില്‍ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു

