KSDLIVENEWS

Real news for everyone

അവിഹിതം ‘പൊക്കി’; കോൺസ്റ്റബിളിന്റെ മൂക്ക് ഇടിച്ചുപരത്തി ഇന്‍സ്പെക്ടർ

SHARE THIS ON

ഹൈദരാബാദ്∙ അവിഹിതം പൊക്കിയ കോൺസ്റ്റബിൾമാരെ ആക്രമിച്ച് ഇന്‍സ്പെക്ടർ. ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൗത്ത് സോണിലെ കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന രാജുവാണ് ഇയാളുടെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനെയും നാഗാർജുന നായിഡുവിനെയും മര്‍ദിച്ചത്.

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് രാജുവിന്‍റെ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് വനസ്ഥലിപുരം പൊലീസ്, സാഗര്‍ കോംപ്ലക്സിനുള്ളിൽ രാജുവിനെ മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി. ചോദ്യം ചെയ്തിനു പിന്നാലെ പ്രകോപിതനായ രാജു, കോണ്‍സ്റ്റബിള്‍മാരെ ആക്രമിക്കുകയായിരുന്നു. ഒരു കോൺസ്റ്റബിളിന്റെ മൂക്ക് ഇടിച്ചു പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാളെ അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!