ഒരു പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല: ജിഫ്രി തങ്ങള്‍

കോഴിക്കോട് | വഖ്ഫ് വിഷയത്തില്‍ ഒരു സമരവും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ സമസ്തക്ക് പൂര്‍ണവിശ്വാസമാണെന്നും സര്‍ക്കാര്‍ വളരെ മാന്യമായാണ് പ്രതികരിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖ്ഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതിയോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. തുടര്‍ നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്

