രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര പര്യടനത്തിനിടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ട രാജീവ് ഗാന്ധി നഗറിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ സമീപത്തുവച്ചായിരുന്നു കുല്‍ദീപ് ശര്‍മ്മയുടെ ആത്മഹത്യാശ്രമം. ബിജെപി പ്രവര്‍ത്തകനെന്ന് സ്വയം അവകാശപ്പെട്ട മുപ്പതുകാരനായ കുല്‍ദീപ് ശര്‍മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
എന്നാല്‍ കുല്‍ദീപിന്‍റെ ആത്മഹത്യാശ്രമം കണ്ട, ഭാരത് ജോഡോ യാത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വളരെ വേഗം ഇയാളെ രക്ഷപെടുത്തുകയായിരുന്നു. എന്നാല്‍ കുല്‍ദീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി പ്രാദേശികനേതൃത്വം രംഗത്തെത്തി. കുല്‍ദീപിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

