ഓര്‍ക്കാട്ടേരിയില്‍ യുവതിയുടെ മരണം ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍.
ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃ വീട്ടില്‍ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭര്‍തൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭര്‍തൃമാതാവും മറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു.
2010ല്‍ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയില്‍ പുളിയം വീട്ടില്‍ അഹമ്മദ്- മറിയം ദമ്ബതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

