ഇനി മുതൽ ടോപ് ഗിയറിൽ ; വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: നഗരഗതാഗതത്തിന്റെ നാഴികക്കലായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ഇരുപാലങ്ങളുടെയും ഭാരപരിശോധകള് ഉള്‍പ്പെടെയുള്ള സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയാണ് പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്നത്.രാവിലെ 9.30 ന് വൈറ്റില ജംഗ്ഷനിലും തുടര്‍ന്ന് 11ന് കുണ്ടന്നൂരിലും നടക്കുന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിക്കും.മേല്‍പ്പാലങ്ങള്‍ തുറക്കുന്നതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയം ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിലുള്പ്പെടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.

