KSDLIVENEWS

Real news for everyone

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു , ഉപരാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

SHARE THIS ON

കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവച്ചു.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി എന്നാണ് സൂചന.

ജോസിന്റെ രാജിയോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ കിട്ടിയ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

അതേസമയം ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാര്‍ട്ടി പാല സീറ്റ് നല്‍കിയാല്‍ നിലവിലെ പാല എംഎല്‍എയായ മാണി സി കാപ്പനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും എല്‍ഡിഎഫ് വിടുമെന്ന് ഭീഷണിമുഴക്കിയിരുന്നു.
എന്നാല്‍ എന്‍സിപി പോകുന്നെങ്കില്‍ പോകട്ടെയെന്നാണ് സിപിഎമ്മിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!