വീട്ടുകാരും ഭർത്താവും അറിയാതെ പ്രസവം ! കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിനെ കഴുത്തിൽ ഇയർ ഫോൺ വയർ കുരുക്കി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് . കാരണം കേട്ട് അമ്പരന്ന് അന്വേഷണം സംഘം ; ഭർത്താവിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ ….

കാസര്‍ഗോഡ് • ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്.
ആദ്യ കുട്ടി ജനിച്ച് ഒരു വര്‍ഷത്തില്‍ തന്നെ രണ്ടാമത്തെ കുട്ടി ജനിച്ചതിലുള്ള മനപ്രയാസത്തില്‍ കുട്ടിയെ ഷാഹിന കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ പ്രസവിച്ചതായി വ്യക്തമായി.
പിന്നീട് തെരച്ചില്‍ നടത്തിയപ്പോള്‍ കുഞ്ഞിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

