KSDLIVENEWS

Real news for everyone

ഭാര്യയെ വെടിവെച്ച് കൊന്നത്തിന് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു, നാടിനെ നടുക്കിയ സംഭവം കാസർഗോഡ് കാനത്തൂരിൽ

SHARE THIS ON

ആദൂർ: ഭാര്യയെ വെടി വെച്ച് കൊന്നത്തിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്.

വീട്ടിൽ വെച്ചാണ് സംഭവം. അതേസമയം വിജയനെ വീടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ ഇവർ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയൻ സ്വന്തം നാടായ കാനത്തൂർ വടക്കേ കരയിൽ വീടും സ്ഥലവും വാങ്ങി താമസമാരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!