KSDLIVENEWS

Real news for everyone

കെ.എം.സി.സി ലഹരിവിരുദ്ധ ക്യാമ്ബയിന്‍; ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി

SHARE THIS ON

മത മൂല്യങ്ങളെ എതിര്‍ത്തു കൊണ്ട് മത നിരാസത്തിന്റെ വഴി തുറക്കാനും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുമുള്ള വ്യഗ്രതയാണ് കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന അപജയങ്ങളെന്ന് മുന്‍ എം.എല്‍.എ.യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്ബയിനുള്ള ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സലിം കുണ്ടുങ്ങല്‍ ലഹരി വിരുദ്ധ ക്ലാസെടുത്തു. ശറഫുദ്ധീന്‍ കണ്ണേത്ത്, എം.കെ. അബ്ദുല്‍ റസാഖ് പേരാമ്ബ്ര, ഫാസ് മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റസീന്‍ പടിക്കല്‍ സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!