KSDLIVENEWS

Real news for everyone

ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിനം തുണിക്കട തീയിട്ട് നശിപ്പിച്ചു .

SHARE THIS ON

പറമ്ബില്‍ ബസാര്‍: മൂന്നു ദിവസം മുമ്ബ് ഉദ്ഘാടനം ചെയ്ത തുണിക്കട തീയിട്ട് നശിപ്പിച്ചു. പറമ്ബില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് സംഭവം. ഒന്നര മണിയോടെ പറമ്ബില്‍ ബസാര്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് പിക്കപ് വാനിലെത്തിയ മൂന്നു പേര്‍ കടക്കുമുന്നില്‍ ചാക്കുകള്‍ കൂട്ടിയിട്ട് കന്നാസില്‍ നിന്ന് ഇന്ധനം ഒഴിക്കുന്നത് സമീപത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തീയിട്ട ശേഷം ഒരാള്‍ ഓടുന്നതും വാഹനം നീങ്ങുന്നതും ദൃശ്യത്തിലുണ്ട്.

താ​െ​ഴ നി​ല​യി​ല്‍ എ​ട്ടു മു​റി​ക​ളും മു​ക​ള്‍​നി​ല​യി​ല്‍ ഹാ​ളു​മാ​യു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ഷു ആ​ഘോ​ഷ​ത്തി​നു​ള്ള തു​ണി​ത്ത​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​ത്തി​ച്ച​ത്. കോ​ണാ​ട്ട് റം​സീ​ന മ​ന്‍​സി​ല്‍ നി​ജാ​സി​‍െന്‍റ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ട​വും ക​ട​യും.

ബു​ധ​നാ​ഴ്ച രാ​ത്രി 10.30 വ​രെ ക​ട​യി​ല്‍ ജോ​ലി​ക്കാ​രു​ണ്ടാ​യി​രു​ന്നു. ക​ട​യ​ട​ച്ചു​പോ​യ ശേ​ഷ​മാ​ണ് സം​ഭ​വം.

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ന​സീ​ബി​‍െന്‍റ സ്​​കൂ​ട്ട​റും ക​ത്തി ന​ശി​ച്ചു. ക​ട​യു​ടെ മു​ന്‍​വ​ശ​ത്ത്​ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.

തീ​യി​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ ചേ​വാ​യൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ അ​ജീ​ഷ്​ കു​മാ​റി​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സ​മീ​പ​ത്തെ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഒ​രു കോ​ടി രൂ​പ​ക്ക് മു​ക​ളി​ല്‍ ന​ഷ്​​ടം ഉ​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​യു​ന്നു. വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്​​നി​ര​ക്ഷ നി​ല​യ​ത്തി​ല്‍​നി​ന്ന് സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി.​പി. ബാ​ബു​രാ​ജ്, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​അ​ജ​യ​കു​മാ​ര്‍, അ​ബ്​​ദു​ല്‍ ഫൈ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജി​ത്ത് കു​മാ​ര്‍, അ​ഹ​മ്മ​ദ് റ​ഹീ​ഷ്, ഷൈ​ബി​ന്‍, സി.​പി. വി​നീ​ഷ് ഹോം​ഗാ​ര്‍​ഡ് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ എ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചു.

അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ബീ​ച്ച്‌ യൂ​നി​റ്റി​ല്‍ നി​ന്നു അ​ബ്​​ദു​ല്‍ ഷു​ക്കൂ​റി​‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന​യും ന​രി​ക്കു​നി യൂ​നി​റ്റി​ല്‍ നി​ന്ന്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ര​മേ​ഷി​‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ര്‍​ന്നാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.

വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ്​ സ്​​ക്വാ​ഡും സ്​​ഥ​ല​ത്തെ​ത്തി. എ​സ്.​ഐ ര​വീ​ന്ദ്ര​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!