50 കിലോയിലധികം സ്വര്‍ണവുമായി രണ്ട് രാജസ്ഥാന് സ്വദേശികള്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: 50 കിലോയിൽ അധികം സ്വർണവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ റെയിൽവേ പോലീസിന്റെ പിടിയിലായി.
വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. ഇവരെ കൂടുതൽ അന്വേഷണത്തിനായി ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൈമാറി. പിടികൂടിയ സ്വർണത്തിന് ബിൽ ഉണ്ടെന്ന് അറിയിച്ചിരുന്നൂവെങ്കിലും ഇത്രയധികം സ്വർണത്തിന് ഡയറക്ട് ജി.എസ്.ടി ബിൽ നൽകാറില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു. തുടർന്നണ് കൂടുതൽ അന്വേഷണത്തിനായി പിടിയിലായവരെ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൈമാറിയത്

