KSDLIVENEWS

Real news for everyone

അടിക്ക് തിരിച്ചടി; വില്‍ സ്മിത്തിന് 10 വര്‍ഷത്തെ വിലക്ക്

SHARE THIS ON

ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ വിലക്കി അക്കാദമി. 10 വര്‍ഷത്തേക്കാണ് ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളില്‍ നിന്നും വിലക്കിയത്ഓസ്കാര്‍ വേദിയില്‍ അമേരിക്കന്‍ നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.

ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിലാണ് തീരുമാനം. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പ് പറഞ്ഞ സ്മിത്ത് നേരത്തെ അക്കാദമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. 94-ാമത് ഓസ്കാര്‍ അവാര്‍ഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുടികൊഴിച്ചില്‍ അവസ്ഥയായ ‘അലോപ്പീസിയയുടെ’ ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച്‌ തമാശ പറഞ്ഞതിനാണ് താരം റോക്കിനെ അടിച്ചത്. സംഭവ ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ടെന്നീസ് താരങ്ങളായ വീനസിന്റെയും സെറീന വില്യംസിന്റെയും പിതാവായി അഭിനയിച്ച “കിംഗ് റിച്ചാര്‍ഡ്” എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!