KSDLIVENEWS

Real news for everyone

കവർന്ന കാറുമായി പ്രതികൾ വരുന്നുണ്ടെന്ന് വിവരം; പൊലീസ് ‘വലവിരിച്ചു’, കുടുങ്ങി

SHARE THIS ON

കാസർകോട്∙ ബെംഗളൂരുവിൽ നിന്നു കവർന്ന കാറുമായി കർണാടക സ്വദേശികളായ 2 പേർ പൊലീസ് പിടിയിൽ. മടിക്കേരി സോമർപേട്ടയിലെ എം.എ. അബ്ദുൽ സമദ് (25), എം.എ. ആഷിഖ് (23) എന്നിവരാണ് പിടിയിലായത്. കവർന്ന കാറുമായി പ്രതികൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സീതാംഗോളിയിൽ വച്ചാണു കാസർകോട് സിഐ പി. അജിത്ത്കുമാർ, എസ്ഐ. കെ.രാജേഷ്, സിവിൽ പൊലീസ് ഓഫിസർ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തിരുവനന്തപുരം സ്വദേശിയായ വ്യവസായി കാസിഫ് മാഹിൻ ഖാന്റെ കാറാണ് ബെംഗളൂരു ബെമ്മനഹള്ളിയിൽ നിന്ന് കവർന്നത്. ഏപ്രിൽ 3നാണ് കാറിന്റെ താക്കോൽ നഷ്ടപ്പെട്ടത്. പകരം താക്കോലുമായി എത്തുമ്പോഴേക്കും കാർ കവർന്നിരുന്നു. ബാൻഡെപാല്യ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കാറുമായി കാസർകോട്ടേക്ക് കടന്ന വിവരം ലഭിച്ചതിനെ തുടർന്നാണു ഇരുവരെയും പിടികൂടുന്നത്. പ്രതികളെ ബെംഗളൂരു പൊലീസിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!