കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരം, സാഹചര്യം വ്യക്തമാക്കണം- കേന്ദ്രമന്ത്രി

ന്യൂഡൽഹി: കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘കെ ഫോൺ വിഷയത്തിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയത് എന്ന വിശദീകരിക്കേണ്ടതുണ്ട്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല’- മന്ത്രി കൂട്ടിച്ചേർത്തു.