‘ഷൂസിനു പിന്നാലെ പ്ലാസ്റ്റിക് കുപ്പിയും കത്തിച്ച് സീറ്റിലിട്ടു; കൂടുതൽ ബോഗികളിൽ തീയിടാൻ ശ്രമം

കണ്ണൂർ ∙ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ്. പത്തൊൻപതാമത്തെ കോച്ച് കത്തിക്കാനും പ്രതി പ്രസോൻജിത് സിദ്ഗർ ശ്രമിച്ചു. പ്ലാസ്റ്റിക് കുപ്പി കത്തിച്ച് കോച്ചിന്റെ സീറ്റിലിട്ടെങ്കിലും തീ പടർന്നില്ലെന്ന് പൊലീസ് പറഞ്ഞു. TOP NEWS ‘വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയം; മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി’ ട്രെയിനിന്റെ പതിനേഴാമത്തെ കോച്ച് കത്തിച്ചത് ലേഡീസ് ഷൂസിന് തീ കൊളുത്തിയാണെന്നു പ്രതി സമ്മതിച്ചിരുന്നു. പത്തൊൻപതാമത്തെ കോച്ച് കത്തിക്കാന്‍ ശ്രമിച്ച പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടം തെളിവെടുപ്പിനിടെ കണ്ടെത്തി. രണ്ടു ദിവസമായിട്ടായിരുന്നു തെളിവെടുപ്പ്. പ്രതിയെ തലശേരിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.