പ്രണയം നിരസിച്ചു; മലപ്പുറത്ത് കുത്താനെത്തിയ യുവാവിനെ ധീരമായി നേരിട്ട് 14 വയസ്സുകാരി

പെരിന്തൽമണ്ണ ∙ പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാർമല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പൊലീസ് പറയുന്നത്: കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്‌തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയായിരുന്നു.

