KSDLIVENEWS

Real news for everyone

മുൻ എംഎൽഎ കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്ത് നിന്നു ഒരു ലക്ഷം രൂപയുടെ ചന്ദനമരം മോഷ്ടിച്ചു

SHARE THIS ON

പാക്കം ∙ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്ത് നിന്നു ഒരു ലക്ഷം രൂപയുടെ ചന്ദനമരം മോഷ്ടിച്ചു. ആലക്കോട്ടെ വീട്ടുമുറ്റത്ത്‌ നിന്നാണ്‌ 20 വർഷം പഴക്കമുള്ള ചന്ദനമരം ഇന്നലെ പുലർച്ചെ 3.40നും 4നും ഇടയിലുള്ള സമയത്ത് നാലംഗ സംഘം മുറിച്ചുകടത്തിയത്‌. ഈ സമയത്ത്‌ ശക്തമാായ മഴയായതിനാൽ വീട്ടുകാർ മരം മുറിക്കുന്ന ശബ്ദും കേട്ടില്ല. രാവിലെയാണ്‌ ചന്ദന മരം മുറിച്ച്‌ കടത്തിയതായി കണ്ടെത്തിയത്‌. ഇപ്പോൾ മരത്തിന്റെ കുറ്റി മാത്രമാണുള്ളത്.

ബേക്കൽ എസ്‌ഐ എം,രജനീഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം തുടങ്ങി. വീട്ടിലെ സിസി ടിവിയിൽ മോഷണം സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്‌. നാലുപേർ വാളും മറ്റും ആയുധങ്ങളുമായി വീട്ടിന്‌ മുന്നിലൂടെ നടന്നു വരുന്ന ദൃശ്യമാണ് പതിഞ്ഞിട്ടുള്ളത്. പൊലീസ്‌ ഈ ദൃശ്യം പരിശോധിച്ചു. ജില്ലാ പൊലീസ്‌ മേധാവി വൈഭവ് സക്‌സേന സംഭവ സ്ഥലം സന്ദർശിച്ചു. കെ.കുഞ്ഞിരാമന്റെ മകൻ പി.വി.പത്മരാജന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!