പ്രസിഡന്റിന്റെ വസതി കൈയടക്കി പ്രതിഷേധക്കാര്‍: പൂളില്‍ നീന്തി ജനക്കൂട്ടം, ഗോതബായ രാജ്യം വിട്ട

കൊളംബോ: പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രതിഷേധം ഭയന്ന് പ്രസിഡന്റും സ്ഥലംവിട്ടു. നാള്‍ക്കുനാള്‍ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയും ഒരു ഗതിയില്ലാതെ തെരുവിലിറങ്ങിയ ജനത്തിനും മുന്നില്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെക്കും രക്ഷയില്ല.
കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ഇരമ്പിയെത്തിയ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാന്‍ ശ്രമിച്ച ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെ ജനക്കൂട്ടം ഇതിനിടെ ‘കൈകാര്യം’ ചെയ്തു.

